മുഖ്യമന്ത്രി കള്ളക്കള്ളി തുടരുകയാണെന്ന് എം വി ഗോവിന്ദൻ വിമര്‍ശിച്ചു. സതീശന് എല്ലാം മുന്‍കൂട്ടി അറിയാമായിരുന്നു.......
കൊച്ചി നഗരസഭയുടെയും സംസ്ഥാന ശിശു വികസന വകുപ്പിന്റെയും കീഴിൽ ചമ്പക്കരയിൽ പ്രവർത്തിച്ച് വരുന്ന ഗവൺമെന്റ് മഹിളാ മന്ദിരത്തിലെ അന്തേവാസിയായ കുമാരി പ്രിയാ മോൾ രവി നാളെ വിവാഹിതയാവുന്നു. എറണാകുളം തൃപ്പൂണിത്തുറ സ്വദേശിനി രുഗ്മിണിയുടെ മകൻ രഞ്ജിത്താണ് വരൻ. ......
വെൺമണി: കെ.എസ്.എസ്.പി.യു.വെണ്മണി യൂണിറ്റ് കൺവൻഷനും നവാഗതരെ സ്വീകരിക്കലും ബ്ലോക്ക് സെക്രട്ടറി എ.കെ. പ്രസന്നൻ ഉദ്ഘാടനം ചെയ്തു.......
തിരുവനന്തപുരം: കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ബോള്‍ഗാട്ടി പാലസില്‍ ആരംഭിച്ച ഇന്ത്യാ ബ്രിക്സ് ഉച്ചകോടി-2026-ല്‍ തിളങ്ങി കുടുംബശ്രീയും. ഉച്ചകോടിയുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ മുന്നേറ്റവും ശാക്തീകരണവും വ്യക്തമാക്കുന്ന ആജീവിക 'സരസ്' ബ്രാന്‍ഡ് ഉല്പന്ന പ്രദര്‍ശന വിഭാഗത്തിലാണ് കുടുംബശ്രീ ഉല്പന്നങ്ങള് സന്ദര്‍ശകരുടെ മനം നിറയ്ക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലെ കുടുംബശ്രീ സംരംഭകര്‍ തയ്യാറാക്കിയ വിവിധ ഹെര്‍ബല്‍ ഫുഡ് സപ്ളിമെന്റ്സ്, ഡ്രൈ മിക്സ് പൗഡര്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, കരകൗശല വസ്തുക്കള്‍, വസ്ത്രങ്ങള്‍ തുടങ്ങി ഒട്ടേറെ ഉല്പന്നങ്ങള് സ്ത്രീശാക്തീകരണത്തിന്റെയും ഗ്രാമീണ സംരംഭകത്വത്തിന്റെയും നേര്‍കാഴ്ചയാവുകയാണ്.
കേരളം ഉള്‍പ്പെടെ രാജ്യത്തെ 19 സംസ്ഥാനങ്ങളില്‍ നിന്നുളള സംരംഭകരും സ്വയംസഹായ സംഘങ്ങളും തയ്യാറാക്കിയ ഉല്പന്നങ്ങളുമായി ആകെ 23 സ്റ്റാളുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ......

തേക്കടി: കേരളത്തിലെ ജലാശയങ്ങളിലെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്കും തദ്ദേശീയ മത്സ്യവർഗങ്ങൾക്കും ഭീഷണിയായി മാറിയ അധിനിവേശ മത്സ്യമായ ആഫ്രിക്കൻ മുഷിയുടെ വ്യാപനം നിയന്ത്രിക്കുന്നതിനും അതോടൊപ്പം ആദിവാസി സമൂഹങ്ങൾക്ക് സുസ്ഥിരമായ വരുമാനമാർഗം ഒരുക്കുന്നതിനുമായി സംഘടിപ്പിക്കുന്ന മൂല്യവർധിത ഉൽപ്പന്ന നിർമാണ പരിശീലന പരിപാടിക്ക് തേക്കടിയിൽ തുടക്കമായി.
കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്), കേരള വനം വകുപ്പ്, കേരള സർവകലാശാലയിലെ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ, ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ (ICAR) പിന്തുണയോടെ പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷന്റെ (PTCF) സഹകരണത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജൂലൈ 8, 9 തീയതികളിൽ തേക്കടി മന്നാങ്കുടി കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന പരിശീലനത്തിൽ പ്രദേശത്തെ ആദിവാസി വനിതകൾ പങ്കെടുക്കുന്നു. അധിനിവേശ ആഫ്രിക്കൻ മുഷിയിൽ നിന്ന് ഉയർന്ന മൂല്യമുള്ള ഭക്ഷ്യോൽപ്പന്നങ്ങളും മറ്റ് മൂല്യവർധിത ഉൽപ്പന്നങ്ങളും ശാസ്ത്രീയമായി നിർമ്മിക്കുന്നതിനുള്ള പ്രായോഗിക പരിശീലനമാണ് നൽകുന്നത്.
കേരളത്തിലെ ജലാശയങ്ങളിൽ അധിനിവേശ മത്സ്യങ്ങളുടെ സാനിധ്യം കുറച്ചുകൊണ്ട് ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനൊപ്പം, അവയെ സാമ്പത്തിക മൂല്യമുള്ള ഉൽപ്പന്നങ്ങളാക്കി മാറ്റി ആദിവാസി സമൂഹങ്ങൾക്ക് സംരംഭകത്വവും സ്ഥിരവരുമാനവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ......
കൊച്ചി : അതീവ പ്രകൃതിലോലമായ മേഖലകൾ നിറഞ്ഞ വയനാട് മലകൾ തുരന്ന് "തുരങ്കപ്പാതകൾ" നിർമ്മിക്കരുത് എന്ന മുന്നറിയിപ്പ് അവഗണിച്ചതാണ് കള്ളാടിയിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണുന്നത്.വികസനത്തിന്റെ പേരിലുംമറയിലും നിരപരാധികളായ സാധാരണ മനുഷ്യരുടെ ജീവൻ പന്താടുന്ന ദുരന്തപാത നിർമ്മാണത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ഉയർന്ന അപകട സാധ്യതാ മേഖലയിൽ, വമ്പിച്ച ഉരുൾ പൊട്ടൽ മുന്നറിയിപ്പ് ഉണ്ടായിട്ടും, അവിടെയാണ് അലൈൻമെന്റ് തീരുമാനിച്ചതും ദുരന്തം വിളിച്ചു വരുത്തിയതും. ഉത്തര വാദികളായ കരാർ കമ്പനിയുൾപ്പടെയുള്ള വക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുകയും ഇരകളായി മാറിയ ജനങ്ങൾക്ക് ചികിത്സയും പുനഃരധിവാസവും ഉടനെ ഉറപ്പു വരുത്തുകയും ചെയ്യണമെന്നും സമിതി നേതാക്കൾ ആവശ്യപ്പെട്ടു.മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും അടിയന്തര നഷ്ടപരിഹാരം നൽകണം.
സ്ഥാപിത താത്പര്യക്കാരിൽ നിന്നും പ്രകൃതിയെയും ജീവജാലങ്ങളെയും സംരക്ഷിക്കാൻ ജനകീയ പ്രതിരോധം തീർക്കുവാൻ ജനങ്ങൾ മുന്നോട്ട് വരണമെന്നും പ്രസ്താവനയിൽ പറഞ്ഞു
ഡോ.എം. ......
കേന്ദ്ര സർക്കാരിന്റെ ‘പി.എം. സൂര്യ ഘർ: മുഫ്ത് ബിജ്ലി യോജന’ പദ്ധതിക്ക് കീഴിൽ മാതൃകാ സോളാർ ഗ്രാമമാകാൻ എറണാകുളം ജില്ലയിലെ മത്സരരംഗത്തുള്ള 8 പഞ്ചായത്തുകൾ അടുത്ത രണ്ട് മാസത്തിനുള്ളിൽ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് ജില്ലാ കളക്ടർ ജി. ......
സ്ത്രീകൂട്ടായ്മയുടെ ശക്തി പ്രകടനമാണ് കേരളത്തിന്റെ ഏറ്റവും അഭിമാനകരമായ നേട്ടം എന്ന് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. കൊച്ചിയിൽ ബ്രിക്സ് അന്താരാഷ്ട്ര വനിതാ ഉച്ചകോടിയിലെ പാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിൽ, സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാൾ കൂടുതലാണ്. ഇവിടെ സ്ത്രീകൾ ദീർഘവും ആരോഗ്യകരവുമായ ജീവിതമാണ് നയിക്കുന്നത്. ......
ന്യൂഡൽഹി: രാജ്യത്തെ സർക്കാർ സ്കൂളുകളിൽ നിന്ന് വിദ്യാർഥികൾ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറുന്ന പ്രവണത ശക്തമാകുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യുഡൈസ് പ്ലസ് റിപ്പോർട്ട്. 2023-24 മുതൽ 2025-26 വരെയുള്ള കാലയളവിൽ സർക്കാർ സ്കൂളുകളിലെ എൻറോൾമെന്റ് ഏകദേശം 86 ലക്ഷം കുറഞ്ഞപ്പോൾ, എയ്ഡഡ് അല്ലാത്ത അംഗീകൃത സ്വകാര്യ സ്കൂളുകളിൽ 88 ലക്ഷത്തിലധികം പുതിയ വിദ്യാർഥികൾ ചേർന്നതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഔദ്യോഗിക ഡിജിറ്റൽ വിവരശേഖരമായ യുഡൈസ് പ്ലസ് സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ, അധ്യാപകർ, വിദ്യാർഥികളുടെ എൻറോൾമെന്റ് എന്നിവയുടെ വിശദമായ കണക്കുകൾ ഉൾക്കൊള്ളുന്നതാണ്.
റിപ്പോർട്ടനുസരിച്ച്, ഫൗണ്ടേഷണൽ മുതൽ സെക്കൻഡറി തലം വരെയുള്ള ആകെ വിദ്യാർഥികളുടെ എണ്ണം 2023-24-ലെ 24.80 കോടിയിൽ നിന്ന് 2025-26-ൽ 24.72 കോടിയായി കുറഞ്ഞു. ......